നമ്മുടെ ഏവരുടെയും പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ജമന്തി ചെടികൾ. ഹൈബ്രിഡ് ഇനങ്ങൾ വന്നു തുടങ്ങിയത് മുതൽ ജമന്തി ചെടികളെ നാം അവയുടെ ഇംഗ്ലീഷ് നാമമായ ക്രിസാന്തിമം എന്നാണ് വിളിക്കുന്നത് .ക്രിസാന്തിമം എന്ന ഈ പേരിന്റെ അർത്ഥം സ്വർണ്ണനിറമുള്ള പുഷ്പം എന്നാണ്. ജപ്പാന്റെ ദേശീയ പുഷ്പമായ ജമന്തിയുടെ / ക്രിസാന്തിമത്തിന്റെ ജന്മദേശമായി കണക്കാക്കുന്നത് ചൈനയാണ്. ഏറ്റവും കൂടുതലായി ഇവയെ കാണുന്നത് നമ്മുടെ വിവിധ പ്രദർശന മേളകളിലാണ്. കാരണം ഇവയുടെ പൂക്കൾ കണ്ടാൽ തന്നെ മലയാളികൾക്ക് ഈ ചെടി വാങ്ങാതിരിക്കാൻ ആകില്ല എന്നതു തന്നെയാണ് .
വെള്ള, മഞ്ഞ, ചുവപ്പ് തുടങ്ങിയ അടിസ്ഥാന നിറങ്ങളിലുള്ള വിവിധ വിഭാഗങ്ങളിൽ പെടുന്ന ധാരാളം ഇനങ്ങൾ എന്ന് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട് ബ്യൂട്ടിസ്നോ,ഹിമാനി, ഹൊറൈസൺ, ഇന്നസെന്റ് എന്നിവ വെളുത്ത പൂക്കൾ വിരിയുന്ന ഇനങ്ങളും . സൂപ്പർജയന്റ്, ബാസന്തി, ഈവനിംഗ്സ്റ്റാർ, സുജാത എന്നിവ മഞ്ഞ പൂക്കൾ വിരിയുന്ന ഇനങ്ങളും. ഡ്രാഗൺ, ഡിസ്റ്റിങ്ഷൻ, ബോയിസ് എന്നിവ ചുവന്ന പൂക്കൾ ഉണ്ടാകുന്ന ഇനങ്ങളുമാണ്.
കേരളത്തിലെ ഏത് മണ്ണിലും ജമന്തി ചെടികൾ നന്നായി വളരും എന്നത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. കൂടുതലായി തണുപ്പ് കാലത്താണ് ഇവ നന്നായി പൂക്കളുണ്ടാകുന്നത് . സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് പൊതുവേ ജമന്തി ചെടികൾ നടാൻ നല്ലത്. വേരുപിടിച്ച തണ്ടുകളും, ചെടിയുടെ ചുവട്ടിൽ നിന്നും പൊട്ടിമുളയ്ക്കുന്ന തൈകളുമെല്ലാം നമുക്ക് നടാനായി ഉപയോഗിക്കാം.
മണൽ കലർത്തിയ നടിൽ മാധ്യമത്തിൽ നമുക്ക് മാത്ര സസ്യത്തിൽ നിന്നും മുറിച്ചെടുത്ത നല്ല ആരോഗ്യമുള്ള തണ്ടുകൾ വേരിറങ്ങാനായി നടാവുന്നതാണ്. ഇങ്ങനെ നട്ടിരിക്കുന്ന തൈകൾ അവയുടെ വളർച്ച തുടങ്ങുമ്പോൾ തന്നെ നമുക്ക് മാറ്റി പുതിയൊരു ചട്ടിയിലേക്ക് നടാവുന്നതാണ്.
തണ്ടുകൾ ഉപയോഗിച്ച് എങ്ങനെ കൂടുതൽ തൈകൾ തൈകൾ ഉണ്ടാക്കാമെന്ന് അറിയാൻ ഈ വിഡിയോ കാണുക
നടിൽ രീതി
മണ്ണ്, അടിവളമായി ഏതെങ്കിലും ജൈവ വളം എന്നിവ 1:1 എന്ന അനുപാതത്തിൽ മിക്സ് ചെയ്‌തു ചട്ടികൾ നിറക്കാം.
വളപ്രയോഗം
നമുക്ക് ഇഷ്ട്ടമുള്ള ജൈവ വളങ്ങൾ ഏതു നമുക്ക് ലായനി രൂപത്തിൽ നേർപ്പിച്ച് ചെടിക്കൾക്ക് കൊടുക്കാവുന്നതാണ്. പുളിപ്പിച്ച പച്ച ചാണകം, കടലപ്പിണ്ണാക്ക് എന്നിവ ഒന്നിച്ചോ അല്ലകിൽ രണ്ടും കൂടെ ഒന്നിച്ചു കലക്കി പുളിപ്പിച്ച ശേഷമോ നമുക്ക് ഇവയുടെ തെളിയിൽ വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് ഒഴിക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. പൂക്കൾ ആകുന്നതുവരെ 10 ദിവസം കൂടുമ്പോൾ ചെടിക്കു വളങ്ങൾ നൽകുന്നത് ചെടിയുടെ നല്ല രീതിയിലുള്ള വളർച്ചക്ക് അനിവാര്യമാണ്. കൂടാതെ കൃത്യമായി വെള്ളം നല്കാനും ശ്രദ്ധിക്കണം.
ഇങ്ങനെ നന്നായി വളരുന്ന ചെടികൾ വളരെ വേഗം തന്നെ പുഷ്പിക്കാൻ തുടങ്ങും. ഈ സമയം ചെടിയുടെ തലപ്പുകൾ മറിച്ചു കളയുന്നത് ചെടിയിൽ ധാരാളം ശിഖരങ്ങൾ ഉണ്ടാകാനും അവയിൽ ധാരാളം വലിപ്പമുള്ള പൂക്കൾ ഉണ്ടാകാനും സഹായിക്കും. ഇങ്ങനെ വളർന്നു വരുന്ന ശിഖരങ്ങളിൽ നിന്നും നല്ല ആരോഗ്യമുള്ള തലപ്പുകൾ മാത്രം നിലനിർത്തി വശങ്ങളിൽ നിന്നുള്ള തണ്ടുകൾ മുറിച്ചു കളയുന്നത് പൂക്കളുടെ വലിപ്പം കൂട്ടുന്നതിനും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും സഹായിക്കും. അൽപം വളർന്നു കഴിയുമ്പോൾ ചെടികൾക്ക് നല്ല ഒരു താങ്ങു നൽകുന്നത് ചെടിയുടെ തണ്ടുകൾ ഒടിഞ്ഞു പോകാതിരിക്കാൻ സഹായിക്കും .
Post a Comment